വാറണ്ടിയിലും സര്‍വ്വീസിലും സാവകാശം നല്‍കി റെനോ ഇന്ത്യ

Renault

ഇന്ത്യയിലാകമാനം വ്യാപിച്ച കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നുള്ള ലോക്ഡൗണിലും പ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍ വാഹനങ്ങളുടെ സൗജന്യ സര്‍വീസും വാറണ്ടിയും നീട്ടി നല്‍കാനുറച്ച് റെനോ ഇന്ത്യ. സര്‍വ്വീസിലും വാറണ്ടിയിലും ആശങ്ക വേണ്ടെന്നും ഉപയോക്താക്കള്‍ക്ക് സാവകാശം നല്‍കാനും റെനോ ഇന്ത്യ തയ്യാറായിട്ടുണ്ട. ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉപയോക്താക്കളുടെ സൗകര്യം കണക്കിലെടുത്താണ് സര്‍വീസിനും മറ്റുമായി സമയം അനുവദിച്ചിട്ടുള്ളത്.

ഏപ്രില്‍ ഒന്നിനും മെയ് 31നും ഇടയില്‍ സൗജന്യ സര്‍വ്വീസ് നഷ്ടപ്പെടുകയോ വാഹനത്തിന്റെ വാറണ്ടി അവസാനിക്കുകയോ ചെയ്തവര്‍ക്ക് ജൂലൈ 31 വരെ നീട്ടിയിട്ടുണ്ടെന്ന റെനോ ഇന്ത്യ അധികൃതര്‍ അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ മറ്റ് വാഹന നിര്‍മ്മാതാക്കളും വാഹനങ്ങള്‍ക്ക് സര്‍വീസും വാറണ്ടിയും നീട്ടി കൊടുത്തിട്ടുണ്ട്.

 

Top