സുരക്ഷ ഉറപ്പാക്കി റെനോ കാപ്ച്ചര്‍ ; ഒക്ടോബറില്‍ ഇന്ത്യന്‍ വിപണിയിലെത്താന്‍ സാധ്യത

ലിയവരുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കി റെനോ കാപ്ച്ചര്‍ എത്തുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ കാറുകള്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബ്രസീലിയന്‍ മോഡല്‍ കാപ്ച്ചറില്‍ ലാറ്റിന്‍ (ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം) നടത്തിയ ക്രാഷ് ടെസ്റ്റാണ് റെനോയുടെ മുന്‍നിര എസ്.യു.വി വിജയകരമായി പൂര്‍ത്തിയാക്കിയത്.

മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങും കുട്ടികളുടെ സുരക്ഷയില്‍ ത്രീ സ്റ്റാര്‍ റേറ്റിങും സ്വന്തമാക്കാന്‍ കാപ്ച്ചറിന് സാധിച്ചു. ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ സംവിധാനവും 4 എയര്‍ബാഗും ഉള്‍പ്പെടുത്തിയ കാപ്ച്ചറാണ് ക്രാഷ് ടെസ്റ്റില്‍ വിജയം കണ്ടത്.

റെനോയ്ക്ക് ഇവിടെ മികച്ച അടിത്തറ പാകിയ ഡസ്റ്ററിന് മുകളിലായാണ് കാപ്ച്ചറിന്റെ സ്ഥാനം. നിസാന്‍ – റെനോ സഖ്യത്തിന്റെ ചെന്നൈയിലെ നിര്‍മാണ കേന്ദ്രത്തില്‍ പ്രദേശികമായാണ് പുതിയ മോഡല്‍ നിര്‍മിക്കുക.
അതുകൊണ്ട് തന്നെ വില താരതമ്യേന കുറയാനാണ് സാധ്യത.

ടോപ് വേരിന്റിന് ഏകദേശം 15 ലക്ഷത്തിനുള്ളിലായിരിക്കും വിപണി വില. എന്നാല്‍ ഇന്ത്യന്‍ കാപ്ച്ചറില്‍ ഇത്രയധികം സുരക്ഷ സന്നാഹങ്ങള്‍ കമ്പനി ഉള്‍ക്കൊള്ളിക്കാനുള്ള സാധ്യത വളരെ കുറവാണ.

പെട്രോളില്‍ 13 കിലോമീറ്ററും ഡീസലില്‍ 19 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ലഭിക്കും. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം ഓട്ടോമാറ്റിക് പതിപ്പും ആദ്യഘട്ടത്തില്‍ ഇങ്ങോട്ടെത്തുമെന്ന് പ്രതീക്ഷിക്കാം.

വീതിയേറിയ ഗ്രില്‍, സി ഷേപ്പ്ഡ് ഡേ ടൈം റണ്ണിങ് ലൈറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം, വെഹിക്കില്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, റെയിന്‍ സെന്‍സിങ് വൈപ്പര്‍, എ ബി എസ്- ഇ ബി ഡി അസിസ്റ്റ് സിസ്റ്റം എന്നിവയാണ് കാപ്ച്ചറിന്റെ പ്രധാന പ്രത്യേകതകള്‍.

ഇന്ത്യയിലെക്കെത്തുന്ന കാപ്ച്ചറിന്റെ എഞ്ചിന്‍ ശേഷി സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഡസ്റ്ററിന് സമാനമായി 1.6 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ കെ 9 കെ ഡീസല്‍ എഞ്ചിന്‍ പുതിയ മോഡലിലും ഉള്‍പ്പെടുത്താനാണ് സാധ്യത.

യൂറോ സ്‌പെക്കിനെക്കാള്‍ കൂടുതല്‍ സ്‌പേസ് ഇന്ത്യന്‍ കാപ്ച്ചറില്‍ ലഭിക്കും. എന്നാല്‍ രണ്ടിനും ഒരെ ഡിസൈന്‍ ഫിലോസഫിയാണ്. 5 സീറ്റില്‍ മാത്രമാണ് കാപ്ച്ചര്‍ നിരത്തിലെത്തുക. ഇതേ വിലയില്‍ എതിരാളികള്‍ക്കെല്ലാം 7 സീറ്റര്‍ ലഭ്യമാണെന്നിരിക്കെ കാപ്ച്ചറിന് ചെറിയ തിരിച്ചടി നേരിട്ടേക്കാം.

Top