രമ്യയുടെ കഥാപാത്രം മികച്ചതായിരുന്നു പക്ഷെ എല്ലാ ക്രെഡിറ്റും രാജമൗലിക്കാണ് ; കൃഷ്ണ വംശി

ബാഹുബലിയിലെ രാജമാത ശിവകാമി ദേവിയായി പ്രേക്ഷകരുടെ മനസിൽ സ്ഥാനമുറപ്പിച്ച നടിയാണ് രമ്യാ കൃഷ്ണ.

രമ്യയെ എല്ലാവരും വാനോളം പ്രശംസിക്കുമ്പോള്‍ ഒരാള്‍ക്ക് മാത്രം അഭിപ്രായവ്യത്യാസമുണ്ട്. രമ്യയുടെ ഭര്‍ത്താവും സംവിധായകനുമായ കൃഷ്ണ വംശിക്ക്.

പുതിയ ചിത്രമായ നക്ഷത്രത്തിന്റെ പ്രചാരണ വേളയിലാണ് ബാഹുബലിയിലെ രമ്യയുടെ പ്രകടനത്തെക്കുറിച്ച് കൃഷ്ണ വംശി തുറന്നുപറഞ്ഞത്.

‘ബാഹുബലിയിലെ രമ്യയുടെ കഥാപാത്രം നന്നായിരുന്നു. പക്ഷെ ആ സിനിമയുടെ എല്ലാ ക്രെഡിറ്റും രാജമൗലിക്കാണ്. രമ്യയുടെ ഏറ്റവും മികച്ച സിനിമ ബാഹുബലിയൊന്നുമല്ല. അമ്മൊരു, നരസിംഹ എന്നീ ചിത്രങ്ങള്‍ കണ്ടാൽ മനസിലാകും എന്നും വംശി പറഞ്ഞു.

രമ്യയെ ഞാന്‍ എന്റെ സിനിമകളില്‍ അഭിനയിപ്പിക്കില്ലെന്നും,വിവാഹത്തിന് മാത്രമാണ് എന്റെ ചിത്രത്തിൽ രമ്യ അഭിനയിച്ചതെന്നും ഒരു നടിയായി കാണാൻ ആഗ്രഹിക്കുന്നില്ലെന്നും വംശി വ്യക്തമക്കി.

Top