സോഷ്യൽ മീഡിയയിൽ തരംഗമായി രമ്യ നമ്പീശന്റെ പുതിയ കവർ വേർഷൻ ഗാനം

ടി രമ്യ നമ്പീശൻ മലയാളത്തിന് പുറമെ ഗായിക എന്ന നിലയിൽ തമിഴിലും ചുവടുറപ്പിക്കുന്നു.

സിബിരാജ്, രമ്യ നമ്പീശൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന സത്യ എന്ന ചിത്രത്തിലെ യവ്വ്ന എന്ന ഗാനത്തിന്റെ കവർ വേർഷൻ ആണ് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത് .

രമ്യ നമ്പീശനും, യാസിൻ നിസാറും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് .കവർ വേർഷന്റെ ക്യാമറയും സംവിധാനവും പ്രദീപ് കളിയപുറത്തു നിർവഹിച്ചിരിക്കുന്നു.

ഗാനം റിലീസ് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ 1ലക്ഷം ആളുകൾ കണ്ടു കഴിഞ്ഞു .

സൈമൺ കിംഗ്‌ ആണ് ഇതിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് .

പ്രദീപ് കൃഷ്ണമൂർത്തയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

Top