കാര്‍ത്തിക് സുബ്ബരാജ്- പ്രഭുദേവ ചിത്രത്തിന്റെ ഭാഗമാകാനൊരുങ്ങി രമ്യാ നമ്പീശന്‍

കാര്‍ത്തിക് സുബ്ബരാജ് പ്രഭുദേവയെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഭാഗമാകാന്‍ മലയാളി താരം രമ്യാ നമ്പീശനും.

പ്രഭുദേവയ്‌ക്കൊപ്പം ഏറ്റവും പ്രധാനപ്പെട്ട വേഷത്തിലായിരിക്കും രമ്യ എത്തുകയെന്നാണ് ചിത്രവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ രമ്യയുടെ വേഷം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

കാര്‍ത്തിക്കിന്റെ ആദ്യ ചിത്രമായ പിസയിലെ നായിക കൂടിയാണ് രമ്യ. ചിത്രത്തില്‍ രമ്യയെ കൂടാതെ ‘ജില്‍ ജംഗ് ജക്ക്’ ഫെയിം സാനന്ത് റെഡ്ഡിയും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണം കേരളം, പോണ്ടിച്ചേരി എന്നിവിടങ്ങളിലായി ഉടന്‍ ആരംഭിക്കും.

തെലുങ്ക് , തമിഴ് ചിത്രങ്ങളില്‍ കൂടുതല്‍ ശ്രദ്ധ തിരിച്ചിരിക്കുന്ന രമ്യ മലയാളത്തില്‍ അഭിനയിച്ച അവസാന സിനിമ ലുക്കാ ചുപ്പിയാണ്.

Top