വനിതകള്‍ക്കു തുല്യപങ്കാളിത്തം ലഭിക്കണം, ഒരു സംഘടനയോടും വൈരാഗ്യമില്ലെന്ന് രമ്യാ നമ്പീശന്‍

remya

കൊച്ചി: സിനിമാപ്രവര്‍ത്തകരായ വനിതകള്‍ക്കു തുല്യപങ്കാളിത്തം ലഭിക്കണമെന്ന് നടി രമ്യാ നമ്പീശന്‍. മലയാള സിനിമയിലെ എല്ലാ വനിതകള്‍ക്കും വേണ്ടിയാണു ശബ്ദമുയര്‍ത്തിയതെന്നും, പോരാട്ടം വ്യക്തിപരമല്ലെന്നും രമ്യാ നമ്പീശന്‍ വ്യക്തമാക്കി.

മലയാള സിനിമയെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും, ഏതെങ്കിലും വ്യക്തിയോടോ സംഘടനയോടോ വൈരാഗ്യമില്ലെന്നും രമ്യ പറഞ്ഞു.

മാത്രമല്ല, താരസംഘടന അമ്മയുടെ പ്രസിഡന്റ് നടന്‍ മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ക്കു വ്യക്തമായ മറുപടി വിമന്‍ ഇന്‍ സിനിമ കലക്ടീവ് നല്‍കിയിട്ടുണ്ടെന്നും, പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ ഉടന്‍ ഉണ്ടാകുമെന്നും രമ്യ അറിയിച്ചു.

Top