വിവാഹം ആയോ? ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി രമ്യ നമ്പീശന്‍

വിവാഹ വേഷത്തില്‍ സുന്ദരിയായ രമ്യ നമ്പീശന്റെ ഫോട്ടോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ഈ ഫോട്ടോയിലൂടെ താരത്തിന്റെ വിവാഹം കഴിഞ്ഞോ എന്നായിരുന്നു ആരാധകര്‍ക്കിടയില്‍ സംശയം ഉണ്ടാക്കിയത്. സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച ഫോട്ടോയ്ക്ക്‌ ഉള്ള മറുപടിയുമായി ഒടുവില്‍ രമ്യ തന്നെ
രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. താരം ട്വിറ്ററിലൂടെയാണ് പ്രതികരിച്ചിരിക്കുന്നത്.

തന്റെ കല്യാണമല്ലെന്നും പ്രചരിക്കുന്നത് പുതിയ ചിത്രത്തില്‍ നിന്നുമുള്ള ഫോട്ടോ ആണെന്നും താരം വ്യക്തമാക്കിയിരിക്കുകയാണ്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ വിശദീകരണം.

‘വിവാഹം ആയിടിച്ചാ ?? എപ്പോഴാണ് നിങ്ങളുടെ വിവാഹം ??’ എന്നായിരുന്നു ഒരു ആരാധകന്‍ ചോദിച്ചത്. മറുപടിയായി ‘ഇല്ല ! ഇത് എന്റെ പുതിയ സിനിമയില്‍ നിന്നുള്ള ഒരു ഫോട്ടോ’ ആണെന്നും രമ്യ പറയുകയും ചെയ്തു.

ബദ്രി വെങ്കിടേഷ് സംവിധാനം ചെയ്യുന്ന തമിഴ് സിനിമയില്‍ നിന്നുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ചിത്രത്തിലെ നായകനായെത്തുന്നത് റിയോ രാജാണ്.

Top