മലയാളത്തില്‍ അവസരമില്ലാത്തതിന്റെ കാരണം മനസ്സിലാകുന്നില്ലെന്ന് രമ്യ നമ്പീശന്‍

remya

ളരെ ചുരുക്കം ചില സിനിമകൾ കൊണ്ട് തന്നെ ആരാധകരുടെ പ്രിയങ്കരിയായ താരമാണ് രമ്യ നമ്പീശൻ. എന്നാൽ കുറച്ച് നാളുകളായി താരത്തെ മലയാള സിനിമയിൽ കാണാൻ കിട്ടുന്നില്ല എന്നതാണ് സത്യം. മലയാളസിനിമയിൽ ബാലതാരമായി തുടക്കമിട്ട താരം പിന്നീട് നായികാ നിരയിലേയ്ക്ക് ഉയരുകയായിരുന്നു. എന്നാൽ ഇപ്പോൾ മലയാള സിനിമാ ലോകം തന്നെ അവഗണിക്കുന്നു എന്നാണ് താരം പറയുന്നത്.

”2015ൽ സൈഗാൾ പാടുകയാണ് എന്ന മലയാളച്ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ആരെയും കുറ്റം പറയുകയല്ല, അതിനുശേഷം മലയാളസിനിമയിൽ നിന്ന് നല്ല ഓഫറുകളൊന്നും വന്നിരുന്നില്ല. തമിഴ് സിനിമാഫീൽഡ് അങ്ങനെയല്ല, അവിടെ ചുവടുറപ്പിച്ചവരെ മാറ്റിനിർത്തില്ല. തമിഴ് സിനിമയിൽ സജീവമായതിനാൽ അഭിനയിക്കാതെ മാറിനിൽക്കേണ്ടി വന്നില്ല. എത്രയോ നായികമാർ അവസരങ്ങളില്ലാതെ മാറിനിൽക്കുന്നുണ്ട്. തമിഴ്, കന്നട ചിത്രങ്ങളിൽ അവസരങ്ങളുള്ള തങ്ങൾക്ക് മലയാളത്തിൽ നിന്ന് അവസരമില്ലാത്തതിന്റെ കാരണം മനസ്സിലാകുന്നില്ല.”രമ്യ പറയുന്നു.

Top