തെന്നിന്ത്യൻ താരറാണി രമ്യ കൃഷ്ണന് ഇന്ന് അൻപതാം പിറന്നാൾ

പ്രശസ്ത തെന്നിന്ത്യൻ താരസുന്ദരി രമ്യ കൃഷ്ണന് ഇന്ന് അമ്പതാം പിറന്നാൾ. വെറ്ററൻ അഭിനേതാക്കളുടെ അഭിനയത്തിന് ലഭിക്കുന്ന പ്രശംസകൾക്ക് പുറമെ ശരീര സൗന്ദര്യത്തിന് കാര്യത്തിലും ഏറെ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് രമ്യ കൃഷ്ണൻ.

പടയപ്പയിലെ നീലാംബരിയും ബാഹുബലിയിലെ ശിവകാമിയുമെല്ലാം രമ്യയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലുകളായ കഥാപാത്രങ്ങളാണ്. പടയപ്പയിൽ രജനീകാന്തിനൊപ്പം സ്റ്റൈലിലും, എനർജിയിലും, ആറ്റിട്യൂഡിലും, പഞ്ച് ഡയലോഗിലുമെല്ലാം ഒപ്പത്തിനൊപ്പം നിന്ന് ആരാധകരുടെ കയ്യടി വാങ്ങി കൂട്ടിയ താരമാണ് രമ്യ.

ഇന്നും ബാഹുബലി പോലുള്ള പോപ്പുലർ ചിത്രങ്ങളുടെ ഭാഗമായി നിൽക്കുമ്പോഴും സൂപ്പർഡീലക്സ് പോലെ നിരൂപക പ്രശംസ നേടിയ ചിത്രത്തിലെ ലീലയും, ജയലളിതയുടെ ബിയോപിക്കും പോലുള്ള കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നത് രമ്യയുടെ അഭിനയ ജീവിതത്തിലെ പ്രശംസനീയമായ കാര്യമാണ്.

Top