പരാജയഭീതിമൂലമാണ് എല്‍ഡിഎഫ് അക്രമം അഴിച്ചുവിടുന്നതെ​ന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: തെരഞ്ഞെടുപ്പു പ്രചാരണ സമാപന ദിവസം ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യഹരിദാസ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കുമെതിരേ നടന്ന അക്രമങ്ങളില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി.

പരാജയഭീതിമൂലമാണ് എല്‍ഡിഎഫ് അക്രമം അഴിച്ചുവിടുന്നതെന്നും പൊലീസ് ഈ അക്രമങ്ങളിലെല്ലാം കാഴ്ചക്കാരായി നോക്കി നിന്നെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. ഇതുകൊണ്ടൊന്നും യുഡിഎഫ് പ്രവര്‍ത്തകരെ നിര്‍വീര്യമാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആലത്തൂരില്‍ കലാശക്കൊട്ടിനിടെയുണ്ടായ കല്ലേറില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനും അനില്‍ അക്കര എംഎല്‍എയ്ക്കും പരുക്കേറ്റിരുന്നു. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്കും പരിക്കേറ്റു.

Top