രമ്യ ഹരിദാസ് എംപിയെ കരിങ്കൊടി കാട്ടി; എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: ആലത്തൂര്‍ എംപി രമ്യാ ഹരിദാസിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വെഞ്ഞാറമൂട് വെച്ച് കരിങ്കൊടി കാണിച്ചു. രമ്യാ ഹരിദാസിന്റെ വണ്ടി തടഞ്ഞ പ്രവര്‍ത്തകര്‍ ബോണറ്റില്‍ അടിക്കുകയും വാഹനത്തില്‍ കരിങ്കൊടി കെട്ടുകയും ചെയ്തു.

തിരുവനന്തപുരത്തു നിന്നും ചങ്ങനാശേരിയിലേക്കു പോകുകയായിരുന്നു രമ്യാ ഹരിദാസ്. കോണ്‍ഗ്രസുകാര്‍ ആരും വെഞ്ഞാറമൂട് വഴി പോകേണ്ടെന്നും കണ്ടാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസിനു നല്‍കിയ പരാതിയില്‍ രമ്യാ ഹരിദാസ് വ്യക്തമാക്കി. പൊലീസ് എത്തിയാണ് രമ്യാ ഹരിദാസിനെ കടത്തിവിട്ടത്. സംഭവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ ഏരിയ സെക്രട്ടറി അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Top