‘വിക്രം’ ആകെ ബജറ്റ് 120 കോടി ; മൂന്ന് മുന്‍നിര താരങ്ങള്‍ക്കുമായി 64 കോടി

മല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം വിക്രം റിലീസ് ചെയ്യാനൊരുങ്ങുന്നു.രാജ്കമല്‍ ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.റിലീസ് ചെയ്യുന്നതിന് മുന്നോടിയായി ചിത്രത്തിനായി മുന്‍നിര താരങ്ങള്‍ കൈപ്പറ്റിയ പ്രതിഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ചിത്രത്തിനായി ഏകദേശം 50 കോടി രൂപ കമല്‍ഹാസന്‍ പ്രതിഫലമായി വാങ്ങിയെന്നാണ് പുറത്തുവരുന്ന വിവരം.ചിത്രത്തില്‍ സന്താനം എന്ന കഥാപാത്രത്തിനായി വിജയ് സേതുപതി 10 കോടി രൂപയും അമര്‍ എന്ന കഥാപാത്രത്തിനായി ഫഹദ് ഫാസില്‍ 4 കോടി രൂപയും ലഭിച്ചെന്നാണ് വിവരം.സംവിധായകന്‍ ലോകേഷ് കനകരാജ് 8 കോടി രൂപയും അനിരുദ്ധ് 4 കോടി രൂപയും പ്രതിഫലം വാങ്ങിയെന്നാണ് ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

റിലീസ് ചെയ്യുന്നതിന് മുന്നേ തന്നെ ചിത്രം 200 കോടി ക്ലബില്‍ കയറിയതായാണ് റിപ്പോര്‍ട്ടുകള്‍.വ്യത്യസ്ത ഭാഷകളില്‍ റിലീസിനൊരുങ്ങുന്ന ചിത്രം സാറ്റ്‌ലൈറ്റിലും ഒ.ടി.ടിയിലുമായി വന്‍ തുകയ്ക്കാണ് വിറ്റഴിച്ചത്.
ജൂണ്‍ 3 ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ നരേന്‍, കാളിദാസ് ജയറാം, അര്‍ജ്ജുന്‍ ദാസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Top