അനുമതിയില്ലാതെ അശ്ലീലഗ്രൂപ്പില്‍ ചേര്‍ക്കുന്നു; വാട്‌സ്ആപ്പ് ഗ്രൂപ്പ് ഫീച്ചര്‍ നീക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

മെസേജ്, ഫയല്‍,ഫോട്ടോ, വീഡിയോ, എന്നിവ എളുപ്പത്തില്‍ കൈമാറാം എന്നതിനാല്‍ വളരെ ചുരുങ്ങിയ സമയത്തിനിടയില്‍ ജനപ്രീതി നേടിയ സാമൂഹിക മാധ്യമമാണ് വാട്‌സ് ആപ്പ്. എന്നാല്‍ വാട്‌സ് ആപ്പിലെ ഗ്രൂപ്പ് ഫീച്ചര്‍ അലോസരപ്പെടുത്തുന്നതാണെന്നാണ് റിപ്പോര്‍ട്ട്. വാട്‌സ് ആപ്പ് ഗ്രൂപ്പ് ഫീച്ചര്‍ നീക്കം ചെയ്യണമെന്നും പകരം ഉപഭോക്താവിന്റെ അനുമതിയോടെ ഗ്രൂപ്പില്‍ ചേര്‍ക്കാന്‍ കഴിയുന്ന സംവിധാനം കൊണ്ടു വരണമെന്നാണ് കേന്ദ്രടെലികോം മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്.

ഗ്രൂപ്പ് ഫീച്ചര്‍ പൊതുവായ ചര്‍ച്ചകള്‍ക്കും സൗഹൃദസംഭാഷത്തിനും നല്ലതാണെങ്കിലും അനുമതിയില്ലാതെ അശ്ലീല ഗ്രൂപ്പുകളിലും മറ്റും ചേര്‍ക്കുന്നത് പലര്‍ക്കും തലവേദലനായാണ്. ഫോണ്‍നമ്പര്‍ ലഭിച്ചു കഴിഞ്ഞാല്‍ ഉപഭോക്താവിന്റെ അനുമതിയില്ലാതെ തന്നെ ഗ്രൂപ്പില്‍ ചേര്‍ക്കാന്‍ കഴിയും. അശ്ലീല സംഭാഷണം നടക്കുന്ന ഗ്രൂപ്പുകളില്‍ അനുമതിയില്ലാതെ ചേര്‍ക്കുന്നതില്‍ സമീപകാലത്ത് പരാതികള്‍ ഉയര്‍ന്നിരുന്നു.

അനുമതിയില്ലാതെ അശ്ലീല വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ചേര്‍ത്ത സംഭവത്തില്‍ മുംബൈ സ്വദേശിയായ യുവതി പരാതി നല്‍കിയിരുന്നു. സൂഹൃത്തുക്കള്‍ ആരോ തമാശയ്ക്ക് ചെയ്തതാവുമെന്ന ആദ്യം കരുതിയെങ്കിലും പിന്നീട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ബന്ധുവിന്റെ നമ്പര്‍ ആണെന്നു കരുതിയെന്ന് പറഞ്ഞ് ഗ്രൂപ്പിന്റെ അഡ്മിന്‍ ഷെയ്ഖ് തടിയൂരി. സമാനസംഭവങ്ങള്‍ കൂടുതലായി ശ്രദ്ധയില്‍പെട്ടതോടെയാണ് കേന്ദ്രം വാട്‌സാ ആപ്പിനോട് ഗ്രൂപ്പ് ഫീച്ചറില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടത്.

Top