മുസ്ലിം പള്ളികളില്‍ നിന്ന് ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണം: രാജ് താക്കറെ

മുംബൈ: മുസ്‌ലിം പള്ളികളില്‍ നിന്ന് ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. മഹാരാഷ്ട്ര സര്‍ക്കാരിനോടാണ് ഈ ആവശ്യം ഉന്നയിച്ചത്. ഉച്ചഭാഷിണികള്‍ നീക്കിയില്ലെങ്കില്‍, പള്ളികള്‍ക്ക് പുറത്ത് ഉറക്കെ ഹനുമാന്‍ ചാലിസ വായിക്കുമെന്നും രാജ് താക്കറെ പറഞ്ഞു.

‘ഞാന്‍ പ്രാര്‍ഥനയ്ക്ക് എതിരല്ല. നിങ്ങള്‍ക്ക് വീടുകളില്‍ പ്രാര്‍ത്ഥിക്കാം. എന്തിനാണ് ഇത്രയും ഉയര്‍ന്ന ശബ്ദത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത്? പള്ളികളിലെ ഉച്ചഭാഷിണികള്‍ നീക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണം. ഉച്ചഭാഷിണികള്‍ നീക്കിയില്ലെങ്കില്‍ പള്ളികള്‍ക്ക് മുന്നില്‍ ഉച്ചഭാഷിണികള്‍ സ്ഥാപിച്ച് ഹനുമാന്‍ ചാലിസ വായിക്കും’- മുംബൈയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെ രാജ് താക്കറെ പറഞ്ഞു.

മുംബൈയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ പള്ളികള്‍ റെയ്ഡ് ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാജ് താക്കറെ അഭ്യര്‍ഥിച്ചു. അവിടെ താമസിക്കുന്ന ആളുകള്‍ ‘പാക് അനുകൂലികളാണ്’ എന്നാണ് രാജ് താക്കറെയുടെ ആരോപണം.

 

Top