യുസി ബ്രൗസറിന് വിട ; ജനപ്രിയ ആപ്ലിക്കേഷനെ ഗൂഗിള്‍ പ്ലേ സ്റ്റോറിൽ നിന്ന് ഒഴിവാക്കി

റ്റവും വേഗതയുള്ള സെര്‍ച്ച് എന്‍ഞ്ചിന്‍ എന്നു പേരെടുത്ത യുസി ബ്രൗസര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു നീക്കം ചെയ്തു.

ജനപ്രിയ ബ്രൗസര്‍ ആപ്ലിക്കേഷനുകളില്‍ ഒന്നായിരുന്ന യുസി ബ്രൗസര്‍ നീക്കം ചെയ്‌തെങ്കിലും ബ്രൗസര്‍ മിനി ആപ്ലിക്കേഷന്‍ ഇപ്പോഴും പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ആറാമത്തെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനാണ് യുസി ബ്രൗസര്‍.

ഒരാഴ്ചമുമ്പ് 50 കോടി ഡൗണ്‍ലോഡുകളാണ് യുസി ബ്രൗസറിനുണ്ടായിരുന്നത്.

ബ്രൗസര്‍ നീക്കം ചെയ്യാനുള്ള യഥാര്‍ത്ഥ കാരണം ഗൂഗിളും യൂസി ബ്രൗസറും പുറത്ത് വിട്ടിട്ടില്ല.

ആപ്ലിക്കേഷന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ അനധികൃതമായി ചൈനയിലെ സെര്‍വറുകളിലേക്ക് യുസി ബ്രൗസര്‍ കടത്തുന്നുണ്ടെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ അടുത്തിടെ കണ്ടെത്തിയിരുന്നു.

എന്നാല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു നീക്കം ചെയ്തതുമായി ഇതിനു ബന്ധമുണ്ടോ എന്നത് വ്യക്തമല്ല. ചൈനീസ് ഇന്റര്‍നെറ്റ് ഭീമനായ ആലിബാബയാണ് യുസി ബ്രൗസറിന്റെ ഉടമ.

Top