Remesh chennithala’s reply

remesh chennithala

കൊച്ചി: ബാര്‍ കോഴ കേസിലെ കേരളാ കോണ്‍ഗ്രസ് (എം)ന്റെ അന്വേഷണ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്ത് വരുന്നത് വാലും തലയുമില്ലാത്ത വാര്‍ത്തകളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

അങ്ങനെയൊരു റിപ്പോര്‍ട്ടില്ലെന്ന് അന്വേഷണ കമ്മീഷന്‍ ചെയര്‍മാനായ സി.എഫ്.തോമസ് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആധികാരികത ഇല്ലാതെ മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ നല്‍കരുത്. ഇത്തരം വാര്‍ത്തകള്‍ വരുമ്പോള്‍ മാധ്യമങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

ബാര്‍ കോഴ കേസില്‍ കെ.എം.മാണിയെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയത് രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശും ആണെന്നായിരുന്നു റിപ്പോര്‍ട്ടിലെ പരാമര്‍ശം

Top