ഗവര്‍ണര്‍ക്കെതിരായ പ്രമേയത്തിനുള്ള ചെന്നിത്തലയുടെ നോട്ടീസ് തള്ളി

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ പ്രമേയത്തിനുള്ള ചെന്നിത്തലയുടെ നോട്ടീസ് തള്ളി. നിയമസഭയെ അവഹേളിച്ചതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കാൻ പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ നോട്ടീസാണ് തള്ളിയത്.

കാര്യോപദേശക സമിതിയുടേതാണ് തീരുമാനം. പ്രതിപക്ഷം തീരുമാനത്തോട് വിയോജിച്ചു. തുടര്‍ന്ന് യോഗത്തില്‍ ഭരണ പ്രതിപക്ഷങ്ങള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായി.

Top