Remesh chennithala – Suresh gopi

കോഴിക്കോട്: സുരേഷ് ഗോപി മോശം കൂട്ടുകെട്ടില്‍പ്പെട്ട നല്ല മനുഷ്യനെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ബിജെപിയുടെ തന്ത്രങ്ങള്‍ക്ക് കേരളത്തില്‍ ചലനങ്ങളൊന്നും ഉണ്ടാക്കാനാകില്ലെന്ന് വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് ചെന്നിത്തല ഇക്കാര്യം പറയുന്നത്.

രാജ്യസഭാ നാമനിര്‍ദേശത്തിലൂടെ കേരളത്തിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുമോയെന്ന തന്ത്രമാണ് ബിജെപി പയറ്റുന്നതെന്നും അദ്ദേഹം പറയുന്നു.

സുരേഷ് ഗോപി നല്ല നടനും എന്റെ സുഹൃത്തുമാണ്. എന്നാല്‍ അദ്ദേഹം ചെന്നുപെട്ടിരിക്കുന്നത് ‘A good man in a bad company’ എന്ന അവസ്ഥയിലാണ്. ഏത് കുറുക്കുവഴിയും സ്വീകരിച്ച് സാന്നിധ്യമുറപ്പിക്കാനുള്ള ബി ജെ പി തന്ത്രം വിലപ്പോവില്ലെന്ന് ബി.ജെ.പി നേതാക്കള്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കും ചെന്നിത്തല പോസ്റ്റില്‍ പറയുന്നു.

ജാതി മത സംഘടനകളെ കൂട്ടുപിടിച്ച് പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ തീര്‍ക്കാനുള്ള ശ്രമം വിലപ്പോവില്ലെന്ന് ഇതിനകം തന്നെ തെളിഞ്ഞതായും ചെന്നിത്തല പോസ്റ്റില്‍ വ്യക്തമാക്കുന്നു.

Top