remesh chennithala statement

കോഴിക്കോട്: യുഡിഎഫിന്റെ അവിഭാജ്യഘടകമാണ് ജെഡിയു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സൗഹൃദ സന്ദര്‍ശനം മാത്രമാണ് നടന്നതെന്നും സമകാലിക രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.ഇന്നു രാവിലെയായിരുന്നു കൂടിക്കാഴ്ച .

ജെഡിയു അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാറിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി മോദിക്ക് പഠിക്കുന്നുവെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സര്‍ക്കാര്‍ പൂര്‍ണമായും പാര്‍ട്ടി നിയന്ത്രണത്തിലാണ് മുന്നോട്ടു പോകുന്നത്. ഇത് ജനാധിപത്യത്തിന് നല്ലതല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന്റെ താത്പര്യത്തിനൊപ്പം നില്‍ക്കുകയാണ് പിണറായി വിജയനെന്നും ചെന്നിത്തല ആരോപിച്ചു. ഡല്‍ഹിയില്‍ പിണറായി വിജയന് നാക്കു പിഴച്ചതാണെങ്കില്‍ അതിന്റെ പേരില്‍ കേരള ജനതയെ ബലികഴിക്കാനാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മദ്യം നയം തിരുത്താനുളള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.

സ്ത്രീ സുരക്ഷയുടെയും ദലിത് സംരക്ഷണത്തിന്റെയും പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കി ഭരണത്തിലേറിയ പിണറായിയും സംഘവും ഇപ്പോള്‍ സ്ത്രീകളെയും ദളിതരെയും അടിച്ചമര്‍ത്താന്‍ ഭരണത്തെ ഉപയോഗിക്കുകയാണെന്നും സംസ്ഥാനത്ത് പാര്‍ട്ടി ഭരണമാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ഇത് കേരളത്തിലെ ജനാധിപത്യ വിശ്വാസികള്‍ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

Top