remesh chennithala againest letter

തിരുവനന്തപുരം : രമേശ് ചെന്നിത്തലക്കെതിരെ സോണിയ ഗാന്ധിക്ക് കത്ത് . യൂത്ത് ഫ്രണ്ടാണ് കത്ത് നല്‍കിയത്. ബാര്‍കോഴ കേസില്‍ രമേശ് ചെന്നിത്തല, ബിജു രമേശ് , അടൂര്‍ പ്രകാശ് എന്നിവര്‍ ഗൂഢാലോചന നടത്തിയെന്ന് കത്തില്‍ ആരോപിക്കുന്നു.

ഉമ്മന്‍ ചാണ്ടിയും സംശയത്തിന്റെ നിഴലിലാണ്. ബാര്‍കോഴ ആരോപണത്തിന് പീന്നില്‍ കോണ്‍ഗ്രസ് നേതാക്കളാണെന്നും കത്തില്‍ പരാമര്‍ശിക്കുന്നു.ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പങ്കെടുത്തത് കത്തില്‍ സൂചിപ്പിക്കുന്നു.

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അന്വേഷണം വേണമെന്ന് യൂത്ത് ഫ്രണ്ട് കത്തില്‍ ആവശ്യപ്പെട്ടു.

Top