പൗരത്വ നിയമ ഭേദഗതി; നിയമപരമായും രാഷ്ട്രീയപരമായും പോരാട്ടം തുടരും: ചെന്നിത്തല

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയില്‍ ന്യൂനപക്ഷങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ യുഡിഎഫ് നിയമപരമായും രാഷ്ട്രീയപരമായും പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ജനുവരി 13ന് എറണാകുളത്തും 18ന് കോഴിക്കോട്ടും യുഡിഎഫ് മഹാറാലി സംഘടിപ്പിക്കുമെന്നും വിവിധ മുസ്ലീം സംഘടനകളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു.

മുസ്ലീം സംഘനടാ നേതാക്കളുടെ യോഗം വിളിച്ചപ്പോള്‍ മത ന്യൂനപക്ഷങ്ങളുടെ ആശങ്ക മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്നും യുഡിഎഫിന്റെ പ്രക്ഷോഭപരിപാടികളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സംഘടനകള്‍ അറിയിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.

മാത്രമല്ല അടുത്ത വെള്ളിയാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തില്‍ തുടര്‍സമര പരിപാടികളെക്കുറിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Top