റെംഡെസിവിര്‍ മരുന്നുകുപ്പികള്‍ ഉടന്‍ തന്നെ ഇന്ത്യയിലെത്തിക്കും- ഗിലീഡ് സയന്‍സ്

കാലിഫോര്‍ണിയ: കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡെസിവിര്‍ മരുന്നിന്റെ 50,000 കുപ്പികള്‍ കൂടി ഉടന്‍ ഇന്ത്യയിലെത്തിക്കുമെന്ന് ഗിലീഡ് സയന്‍സ്. യുഎസ് മരുന്നു നിര്‍മാതാക്കളായ ഗിലീഡ് സയന്‍സാണ് ഉടന്‍ തന്നെ കൂടുതല്‍ മരുന്നുകള്‍ ഇന്ത്യയിലെത്തിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.കോവിഡിനെതിരായ റെംഡെസിവിര്‍ മരുന്നാണ് ഇന്‍ജെക്ഷനു വേണ്ടി ഇന്ത്യയില്‍ ഉപയോഗിക്കുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പ് 1,50,000 ഡോസ് മരുന്നകുപ്പികള്‍ മുംബൈയിലെത്തിച്ചിരുന്നു. അടുത്ത ദിവസങ്ങളില്‍ തന്നെ അടുത്ത ഘട്ടം ഇന്ത്യയിലെത്തുമെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് രണ്ടാം തരംഗം പിടിവിട്ടതോടെ ആന്റി വൈറല്‍ മരുന്നുകള്‍ക്ക് വന്‍ക്ഷാമമാണ് ഇന്ത്യയില്‍ അനുഭവപ്പെടുന്നത്.

ഇന്ത്യയുടെ അടിയന്തര ആവശ്യം പരിഹരിക്കാനായി നാലരലക്ഷം മരുന്നുകുപ്പികള്‍ ഇന്ത്യന്‍ സര്‍ക്കാരിന് സൗജന്യമായി നല്‍കുമെന്ന് ഗിലീഡ് പ്രഖ്യാപിച്ചിരുന്നു. പൂര്‍ണമായും സൗജന്യമായാണ് ഇത്രയും മരുന്ന് കമ്പനി ഇന്ത്യയിലെത്തിക്കുന്നത്. ഇതിനു പുറമെ മറ്റു സഹായങ്ങളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

 

Top