Remarks On Intolerance Misconstrued, No Need To Clarify: Shah Rukh Khan

കൊല്‍ക്കത്ത: അസഹിഷ്ണുതയുമായി ബന്ധപ്പെട്ട് താന്‍ ഒരു മാസം മുമ്പ് നടത്തിയ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു എന്ന് ഷാരൂഖ് ഖാന്‍. തന്റെ പ്രസ്താവനയില്‍ ക്ഷമാപണം നടത്തേണ്ട ഒന്നുമില്ലെന്നും ഷാരൂഖ് കൊല്‍ക്കത്തയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

എനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഞാന്‍ പറയുന്നു. എന്നാല്‍ പറ!യുന്ന കാര്യങ്ങള്‍ പലതും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. താന്‍ പറഞ്ഞ കാര്യങ്ങളില്‍ മാപ്പുപറയണമെന്ന് എനിക്ക് തോന്നിയിട്ടില്ല. പറഞ്ഞ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും തോന്നുന്നില്ല. ജനങ്ങള്‍ക്ക് എന്നെ അറിയാം. ചിലപ്പോള്‍ അവര്‍ക്ക് താന്‍ പറഞ്ഞത് മനസ്സിലായിക്കാണില്ല ഷാരൂഖ് പറഞ്ഞു.

മതപരമായതും അല്ലാത്തതുമായ അസഹിഷ്ണുത മോശം കാര്യമാണെന്നും അത് നമ്മെ അന്ധകാരത്തിലേക്ക് നയിക്കുകയാണ് ചെയ്യുകയെന്നുമായിരുന്നു ഷാരൂഖ് ഖാന്‍ നവംബര്‍ രണ്ടിന് പറഞ്ഞത്. അസഹിഷ്ണുതയില്‍ പ്രതിഷേധിച്ചുകൊണ്ട് പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുന്നതിനെ താരം പിന്തുണക്കുകയും ചെയ്തിരുന്നു.

ഷാരൂഖിന്റെ അഭിപ്രായത്തിനെതിരെ ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലീഷ് വിജയവാര്‍ഗിയ ശക്തമായി രംഗത്തുവന്നിരുന്നു. ഇന്ത്യയില്‍ ജീവിക്കുകയാണെങ്കിലും ഷാരൂഖിന്റെ ഹൃദയം പാകിസ്താനിലാണെന്നായിരുന്നു ബി.ജെ.പി നേതാവ് പറഞ്ഞത്.

എന്നാല്‍ തന്റെ അഭിപ്രായത്തില്‍ കഴിഞ്ഞദിവസം ഷാരൂഖ് മലക്കം മറിഞ്ഞിരുന്നു. രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് തനിക്ക് അനുഭവപ്പെട്ടിട്ടില്ലെന്നാണ് കഴിഞ്ഞദിവസം ഷാരൂഖ് പറഞ്ഞത്.

Top