റിമാന്‍ഡ് കാലാവധി അവസാനിച്ചു ; സ്വാമി ഗംഗേശാനന്ദക്ക് ജാമ്യം

കൊച്ചി: പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന സ്വാമി ഗംഗേശാനന്ദയ്ക്ക് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു.

തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പോലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലും, 90 ദിവസത്തെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലുമാണ് ജാമ്യം അനുവദിച്ചത്.

ജാമ്യം അനുവദിച്ച കോടതി സ്വാമിയെ തിരുവനന്തപുരം ജില്ലയിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കി.

മെയ് 19-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വാമി ഗംഗേശാനന്ദ പെണ്‍കുട്ടിയെ കടന്നു പിടിക്കാന്‍ ശ്രമിക്കവെ കയ്യില്‍ കരുതിയിരുന്ന കത്തിയുപയോഗിച്ച് അദ്ദേഹത്തിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നുവെന്നാണ് കേസ്.

സംഭവത്തില്‍ എഡിജിപി ബി സന്ധ്യയ്‌ക്കെതിരെ ശക്തമായ ആരോപണം ഉന്നയിച്ച് പിസി ജോര്‍ജ് എംഎല്‍എ രംഗത്ത് വന്നിരുന്നു.

കേസെടുത്തത് സംബന്ധമായി സ്വാമി ഗംഗേശാനന്ദ പുതിയ വെളിപ്പെടുത്തല്‍ നടത്തുമെന്നാണ് സൂചന.

Top