പയ്യാമ്പലം ശ്മശാനത്തില്‍ നിന്നുള്ള മൃതദേഹാവശിഷ്ടങ്ങള്‍ ബീച്ചില്‍ തള്ളി

കണ്ണൂര്‍: പയ്യാമ്പലം ശ്മശാനത്തില്‍ നിന്നുള്ള മൃതദേഹാവശിഷ്ടങ്ങള്‍ ബീച്ചില്‍ തള്ളി. എല്ലിന്‍ കഷ്ണങ്ങള്‍ അടങ്ങിയ മൃതദേഹ അവശിഷ്ടങ്ങള്‍ ബീച്ചില്‍ കുഴിയെടുത്താണ് തള്ളിയത്.

ഡിടിപിസിയുടെ അധീനതയില്‍ ഉള്ള സ്ഥലത്താണ് മൃതദേഹാവശിഷ്ടങ്ങളിട്ടത്.
ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയാണെന്നാണ് ഇക്കാര്യത്തില്‍ കോര്‍പറേഷന്‍ നല്‍കുന്ന വിശദീകരണം.

ഒറ്റത്തവണ മാത്രമാണ് ഇവിടെ മൃതദേഹാവശിഷ്ടങ്ങള്‍ തള്ളിയതെന്നും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരുടെ വീഴ്ചയാണെന്നും ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതായും മേയര്‍ പ്രതികരിച്ചു.

കോര്‍പറേഷന്റെ അനധികൃത ഇടപെടലിനെതിരെ ഡിടിപിസി നിയമ നടപടിക്കൊരുങ്ങുകയാണ്.

 

Top