ചുരുങ്ങിയ കാലയളവിനുള്ളില്‍ 30കോടി ഉപയോക്താക്കളുമായി റിലയന്‍സ് ജിയോ

30 കോടി വരിക്കാരുമായി റിലയന്‍സ് ജിയോ. പ്രവര്‍ത്തനം ആരംഭിച്ച് രണ്ടരവര്‍ഷം പിന്നിടുമ്പോഴാണ്‌ കമ്പനി 30 കോടി ഉപയോക്താക്കളെ നേടിയത്. ചുരങ്ങിയ കാലയളവിനുള്ളില്‍ 10 കോടി ഉപയോക്താക്കളെ നേടിയ ലോകത്തിലെ ആദ്യ ടെലികോം കമ്പനി എന്ന റിക്കാര്‍ഡ് റിലയന്‍സ് ജിയോയ്ക്കു സ്വന്തം.

ഉപയോക്താക്കളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് വോഡഫോണും ഐഡിയയും ആണ്. 40 കോടി ഉപയോക്താക്കളാണ് ഇവര്‍ക്കുളളത്. 34.03 കോടി ഉപയോക്താക്കളുമായി എയര്‍ടെല്ലാണ്‌ രണ്ടാംസ്ഥാനത്താണുള്ളത്.

Top