മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം ; ബിജെപി നേതാവിനെതിരെ കേസ്

ആലപ്പുഴ: മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശത്തെ തുടര്‍ന്ന് ബിജെപി നേതാവ് ടി.ജി മോഹന്‍ദാസിനെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

മതസ്പര്‍ദ്ധ വളര്‍ത്തുന്ന വിധത്തില്‍ അര്‍ത്തുങ്കല്‍ പള്ളിയെക്കുറിച്ച് ട്വിറ്ററില്‍ പ്രതികരിച്ചതിന് സി ആര്‍ പി സി 153 എ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എസ് സുരേന്ദ്രന്റെ നിര്‍ദേശ പ്രകാരം അര്‍ത്തുങ്കല്‍ പൊലീസാണ് കേസെടുത്തത്.

Top