പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ച മതപ്രഭാഷകന്‍ അറസ്റ്റില്‍

rape-sexual-abuse

പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഭോപ്പാലില്‍ നിന്നുള്ള മതപ്രഭാഷകനെതിരെ കേസെടുത്തതായി സാറ്റ്‌ന അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ഗൗതം സോളങ്കി പറഞ്ഞു.

(പോക്‌സോ) ആക്റ്റ് 2012, എസ്സി / എസ്ടി (അതിക്രമ സംരക്ഷണ നിയമം) എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം സംഭവം തുറന്ന് പറഞ്ഞത്.

ഒരു ആചാരം നടത്താമെന്ന വ്യാജേന പ്രതി മൂന്ന് ഇരകളെ ഓരോരുത്തരായി ഒരു മുറിയില്‍ വിളിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ചാണ് കുട്ടികളുടെ മാതാപിതാക്കള്‍ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

Top