മതസ്പര്‍ധ വളര്‍ത്തുന്ന അഭിമുഖം ; ടി.പി. സെന്‍കുമാറിന്റെ മൊഴിയെടുത്തു

senkumar

തിരുവനന്തപുരം: മതസ്പര്‍ധ വളര്‍ത്തുന്ന അഭിമുഖം നല്‍കിയെന്ന കേസില്‍ മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിന്റെ മൊഴിയെടുത്തു. ക്രൈംബ്രാഞ്ച് എസ്പി പി. മുഹമ്മദ് ഷബീറാണ് മൊഴി രേഖപ്പെടുത്തിയത്.

എന്നാല്‍ മതവിദ്വേഷം വളര്‍ത്തുന്ന പ്രസ്താവനകള്‍ നടത്തിയിട്ടില്ലെന്ന് സെന്‍കുമാര്‍ പറഞ്ഞു. വസ്തുതകളുടെ അടിസ്ഥാനത്തില്‍ ലേഖകന്റെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുക മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം അറിയിച്ചു.

കേസില്‍ സെന്‍കുമാറിന് ഉപാധികളോടെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നു

Top