ഇന്ത്യയില്‍ മത,രാഷ്ട്രീയ പാര്‍ട്ടികള്‍ കോവിഡ് വ്യാപനത്തിന് കാരണമായി; ഡബ്ല്യുഎച്ച്ഒ

ജനീവ: ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന് മത, രാഷ്ട്രീയ പരിപാടികള്‍ കാരണമായെന്ന് ലോകാരോഗ്യ സംഘടന. ഓരോ ആഴ്ചയും പുറത്തിറക്കുന്ന കൊവിഡ് അപ്‌ഡേറ്റ് ആയ ‘വീക്ക്ലി എപിഡെമിയോളജിക്കല്‍ അപ്‌ഡേറ്റിന്റെ’ ഏറ്റവും അവസാന ലക്കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കൊവിഡ് രോഗബാധ വീണ്ടും വര്‍ധിക്കുന്നത് രാജ്യത്തെ വിവിധ വേരിയന്റുകളെപ്പറ്റിയുള്ള ചോദ്യങ്ങള്‍ ഉണര്‍ത്തുന്നുണ്ട്. വൈറസ് ബാധ വര്‍ധിക്കാന്‍ പല കാരണങ്ങളുണ്ട്. വിവിധ മത, രാഷ്ട്രീയ പരിപാടികള്‍ ഈ കാരണങ്ങളില്‍ പെട്ടതാണ്. സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ ഇടപഴകിയതും ആരോഗ്യ സംവിധാനങ്ങള്‍ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കാതെ പോയതും ഇവയില്‍ പെടുന്നു എന്നും ഈ അപ്‌ഡേറ്റില്‍ സൂചിപ്പിക്കുന്നു.

 

Top