അദാനിക്ക് ആശ്വാസം;ഹര്‍ജി സുപ്രീംകോടതി തള്ളി, ഹിന്‍ഡെന്‍ബര്‍ഗില്‍ സ്വതന്ത്ര അന്വേഷണമില്ല

ഡല്‍ഹി: ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ അദാനിക്ക് ആശ്വാസം. പ്രത്യേക അന്വേഷണ സംഘം വേണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി.വിദഗ്ധ സമിതി അംഗങ്ങള്‍ക്ക് അദാനിയുമായി ബന്ധമില്ലെന്ന് കോടതി വ്യക്തമാക്കി.നിയമലംഘനം ഉണ്ടോ എന്ന് കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കണം.നിയമം അനുസരിച്ച് നടപടി എടുക്കണം അന്വേഷണം മാറ്റി നല്‍കുക എന്നത് അസാധാരണ സാഹചര്യത്തിലാണ് കോടതി തീരുമാനിക്കുക.ഈ സാഹചര്യത്തില്‍ ആ നടപടി എടുക്കന്നില്ല.ഓഹരി വിപണിയിലെ സുതാര്യതയ്ക്ക് വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശകള്‍ നടപ്പാക്കണം.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്ന ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വതന്ത്ര്യ അന്വേഷണം അടക്കം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ജി എത്തിയത്. ഹര്‍ജികളുടെ അടിസ്ഥാനത്തില്‍ എന്താണ് സംഭവിച്ചത് എന്ന്‌
പരിശോധിക്കാന്‍ സെബിയോടും ഓഹരി വിപണിയിലെ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികളെ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദഗ്ധ സമിതിയെയും നിയോഗിച്ചിരുന്നു.

Top