ഡല്‍ഹിയില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്

ന്യൂഡല്‍ഹി: കൊവിഡ് കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിയന്ത്രണങ്ങളില്‍ ഇളവ്. മാര്‍ക്കറ്റുകളും കടകളും സാധാരണപോലെ തുറന്നുപ്രവര്‍ത്തിക്കും. നിലവില്‍ എട്ട് മണിവരെയാണ് കടകള്‍ക്ക് പ്രവര്‍ത്തനാനുമതിയുള്ളത്. ഇളവുകള്‍ തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു.

‘ഇതുവരെ ഡല്‍ഹിയിലെ മാര്‍ക്കറ്റുകള്‍ എട്ട് മണിവരെ മാത്രമേ തുറക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ. കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതിനാല്‍ ഈ നിയന്ത്രണം പിന്‍വലിക്കുകയാണ്’കെജരിവാള്‍ പറഞ്ഞു.

കടകള്‍ക്കും മാളുകള്‍ക്കും റസ്‌റ്റോറന്റുകള്‍ക്കും സമയപരിധിയില്ലാതെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ഇന്ന് 19 കോവിഡ് കേസുകള്‍ മാത്രമാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് കെജരിവാള്‍ പറഞ്ഞു. 0.03 ശതമാനം മാത്രമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 430 കോവിഡ് രോഗികള്‍ മാത്രമാണ് ഇപ്പോള്‍ ഡല്‍ഹിയിലുള്ളത്.

Top