ദുരിതാശ്വാസത്തിനുള്ള സാധനങ്ങള്‍ ഖത്തര്‍ എയര്‍വേയ്‌സ് കാര്‍ഗോ വഴി അയക്കാം

ദോഹ: ഖത്തറില്‍ നിന്നും കേരളത്തിലെ ദുരിതം അനുഭവിക്കുന്ന ജനതയ്ക്കായി അടിയന്തര സഹായത്തിനുള്ള സാധനങ്ങള്‍ ഖത്തര്‍ എയര്‍വേയ്‌സ് കാര്‍ഗോ വഴി സൗജന്യമായി അയക്കാമെന്നു കമ്പനി അധികൃതര്‍ അറിയിച്ചു.

ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഉള്ള ഖത്തര്‍ എയര്‍വേയ്‌സ് യാത്രാ വിമാനങ്ങളില്‍ ആണ് ഇതിനുള്ള സൗകര്യം നല്‍കുന്നത്. 21 മുതല്‍ 29 വരെയാണ് ഈ സൗകര്യമൊരുക്കുന്നത്.

വെള്ളം, മരുന്നുകള്‍, വസ്ത്രങ്ങള്‍, ഡ്രൈ ഫുഡ്‌സ് തുടങ്ങിയ അവശ്യ സാധനങ്ങള്‍ ജനങ്ങള്‍ക്ക് അയക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒരാള്‍ക്ക് പരമാവധി നൂറ് കിലോ സാധനങ്ങള്‍ അയക്കാം. ബുക്കിങ്ങിനും അന്വേഷണങ്ങള്‍ക്കുമായി +974 4018 1685, +974 6690 8226. എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Top