രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം: സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ പുതിയ രണ്ട് കേസുകളില്‍ കോടതി ജാമ്യം അനുവദിച്ചു

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം.സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ പുതിയ രണ്ട് കേസുകളില്‍ കോടതി ജാമ്യം അനുവദിച്ചു.തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്..ഡിജിപി ഓഫീസിലേക്കുള്ള മാര്‍ച്ചിന്‍ന്റെ പേരിലുള്ള കേസില്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. ജില്ലാ കോടതിയാണ് ഈ ജാമ്യാപേക്ഷ പരിഗണിക്കുക.

നേരത്തെ റിമാന്‍ഡിലായ കേസില്‍ ജാമ്യം കിട്ടാത്തതിനാല്‍ രാഹുല്‍ ജയിലില്‍ തുടരും..ഇന്നലെ രജിസ്റ്റര്‍ ചെയ്ത പുതിയ രണ്ട് കേസുകളിലാണ് രാഹുലിന് ഇന്ന് ജാമ്യം കിട്ടിയത്.രാഹുലിന് എതിരെ നിരന്തരം കേസെടുത്ത് ജയിലില്‍ നിന്ന് ജയിലില്‍ അടക്കാന്‍ ശ്രമം നടക്കുന്നുവെന്ന് പ്രപതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.പുറത്തുള്ള രാഹുലിനെക്കാള്‍ കരുത്തനാണ് ജയിലിനുള്ളില്‍ കിടക്കുന്ന രാഹുല്‍ എന്ന് മനസിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Top