ട്രംപിന് ആശ്വാസം; തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നു വിലക്കിയ കീഴ് കോടതി വിധി റദ്ദാക്കി സുപ്രീം കോടതി

മേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപിന് ആശ്വാസം. റിപ്പബ്ലിക്കന്‍ പ്രൈമറി ബാലറ്റില്‍ നിന്ന് ട്രംപിനെ അയോഗ്യനാക്കാനുള്ള കൊളറാഡോ കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കി. കൊളറാഡോയിലെ ബാലറ്റില്‍ തുടരാന്‍ ഡൊണാള്‍ഡ് ട്രംപിന് അര്‍ഹതയുണ്ടെന്ന് അമേരിക്കയുടെ സുപ്രീം കോടതി വിധിച്ചു.

കൊളറാഡോയിലെ പ്രൈമറി ബാലറ്റില്‍ നിന്ന് ഡൊണാള്‍ഡ് ട്രംപിനെ നീക്കിയത് തെറ്റാണെന്നും യുഎസ് സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കുന്നു.

2020ലെ തിരഞ്ഞെടുപ്പ് വിധി അട്ടിമറിക്കാന്‍ നടത്തിയ ക്യാപിറ്റോള്‍ ആക്രമണത്തിന് പിന്നില്‍ ട്രംപ് പ്രേരക ശക്തിയായി പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കൊളറാഡോ സ്റ്റേറ്റില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കി കോടതി ഉത്തരവിട്ടത്.

Top