ഒമാനിൽ രേഖകളില്ലാതെ കുടുങ്ങി കിടക്കുന്നവർക്ക് ഇനി ആശ്വാസം

സ്കറ്റ് : മതിയായ രേഖകളില്ലാതെ ഒമാനിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിനുള്ള നടപടികൾ ഞായറാഴ്ച മുതൽ ആരംഭിക്കും. പിഴ കൂടാതെ രാജ്യം വിടാനുള്ള ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നു മസ്‍കത്ത് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. ഞായറാഴ്‍ച  മുതല്‍ ഡിസംബര്‍ 31 വരെയാണ് രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്കായി മന്ത്രാലയം ഈ ആനുകൂല്യം   അനുവദിച്ചിരിക്കുന്നത്.

നടപടികൾ വേഗത്തിലാക്കാൻ തൊഴിൽ മന്ത്രാലയം  പ്രത്യേക സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. രാജ്യം വിടാനാഗ്രഹിക്കുന്ന പ്രവാസികൾ തൊഴിൽ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ, സനദ് ഓഫീസുകൾ വഴിയോ അല്ലെങ്കിൽ ബന്ധപ്പെട്ട എംബസി മുഖേനയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

Top