പ്രളയം കഴിഞ്ഞ് ഒന്നര മാസമായിട്ടും ദുരിതബാധിതര്‍ക്ക് ആശ്വാസം അകലെ

Floods in Kerala

പത്തനംതിട്ട: പ്രളയം കഴിഞ്ഞ് ഒന്നര മാസമായിട്ടും ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ കിട്ടിയില്ലെന്ന് പരാതി. സംഭവത്തെ തുടര്‍ന്ന് റാന്നിയിലെ വ്യാപാരികള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരം തുടങ്ങി. കലക്ട്രേറ്റിന് മുന്നിലാണ് സമരം.

10,000 രൂപ അടിയന്തര സഹായത്തിന്റെ വിതരണം പൂര്‍ത്തിയായില്ല. വീട് തകര്‍ന്നവരും ജീവനോപാധി നഷ്ടപ്പെട്ടവരും ഇപ്പോഴും ദുരിതത്തിലാണ്. മൊറട്ടോറിയം നിലനില്‍ക്കെ ബാങ്കുകള്‍ വായ്പാതിരിച്ചടവിന് നോട്ടീസയക്കുന്നുവെന്നും പലിശരഹിത വായ്പാ പദ്ധതിയും നടപ്പായില്ലെന്നുമാണ് ഇവര്‍ പറയുന്നത്.

Top