ഇം​ഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ആശ്വാസം

രാജ്കോട്ട്: ഇം​ഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ആശ്വാസം. വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങിയ രവിചന്ദ്രൻ അശ്വിൻ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തും. നാലാം ദിനം ഉച്ചഭഷണത്തിന് ശേഷം അശ്വിൻ ഇന്ത്യൻ ടീമിനൊപ്പം ഉണ്ടാകും. ബിസിസിഐ ഇക്കാര്യം സ്ഥിരീകരിച്ചു.

അശ്വിന്റെ അഭാവത്തിൽ ഇന്ത്യൻ ടീം 10 പേരായി ചുരുങ്ങിയിരുന്നു. മൂന്നാം ടെസ്റ്റിൽ നാലാം ദിനം പുരോ​ഗമിക്കവെ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുകയാണ്. ഇതോടെ അശ്വിന്റെ സാന്നിധ്യം ഉച്ചഭഷണത്തിന് ശേഷമെ ഇന്ത്യയ്ക്ക് ആവശ്യമായി വരു. രാജ്കോട്ട് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഏഴ് ഓവർ എറിഞ്ഞ അശ്വിൻ ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. തന്റെ കരിയറിലെ അശ്വിന്റെ 500-ാം വിക്കറ്റ് നേട്ടമാണിത്.

മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസമാണ് വ്യക്തിപരമായ കാരണങ്ങളാൽ രവിചന്ദ്രൻ അശ്വിൻ നാട്ടിലേക്ക് മടങ്ങിയത്. തുടർന്ന് മത്സരം മുഴുവനായും താരത്തിന് നഷ്ടമാകുമെന്നായിരുന്നു റിപ്പോർട്ടുകൾ. മാതാവിന്റെ അസുഖത്തെ തുടർന്നാണ് താരം നാട്ടിലേക്ക് മടങ്ങിയതെന്ന് സൂചനകളുണ്ടായിരുന്നു. വ്യക്തിപരമായ കാരണങ്ങൾ കൂടുതൽ പുറത്തുവിടരുതെന്നും താരം ബിസിസിഐയോട് അഭ്യർത്ഥിച്ചിരുന്നു.

Top