പ്രവാസികള്‍ക്ക് ആശ്വാസം; യുഎഇ വിസാ കാലാവധി ഡിസംബര്‍ ഒമ്പതുവരെ നീട്ടി

അബുദാബി: പ്രവാസികള്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി യുഎഇ. യാത്രാവിലക്കില്‍ നാട്ടില്‍ കുടങ്ങിയവരുടെ താമസ വിസാ കാലാവധി യുഎഇ നീട്ടി. ഡിസംബര്‍ ഒന്‍പത് വരെയാണ് കാലാവധി നീട്ടിയത്. വിസ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് ഐസിഎ, ജിഡിആര്‍എഫ്എ അനുമതി വാങ്ങി യുഎഇയിലേക്ക് മടങ്ങാം.

താമസ വിസയുള്ളവര്‍ക്ക് അനുമതിയോടെ യു.എ.ഇയിലേക്ക് മടങ്ങാം. കൊവിഡും ലോക്ക്ഡൗണും യാത്രാവിലക്കും കാരണം നാട്ടില്‍ കുടുങ്ങിയ നിരവധി പ്രവാസികള്‍ക്ക് ആശ്വാസകരമാകുന്നതാണ് തീരുമാനം.

നവംബര്‍ ഒമ്പതിനകം ഇവിടെ എത്തണമെന്നാണ് യു.എ.ഇ അറിയിച്ചിട്ടുള്ളത്. ബാക്കി ഒരു മാസം ഗ്രേസ് പിരിയഡ് പോലെ വിസ റിന്യൂവലിന് ഉപയോഗിക്കാം. ദുബായി താമസവിസയുള്ളവര്‍ക്ക് വാക്‌സിന്‍ എടുക്കാതെ തന്നെ ദുബായിലേക്ക് പ്രവേശിക്കാമെന്ന് വിമാനക്കമ്പനികള്‍ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.

48 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ കൈവശം കരുതണം. ഒപ്പം പുറപ്പെടുന്ന വിമാന്തതാവളത്തില്‍ നിന്നുള്ള കൊവിഡ് റാപ്പിഡ് പരിശോധനാഫലവും നിര്‍ബന്ധമാണ്. അതേസമയം സന്ദര്‍ശ വിസക്കാര്‍ക്ക് യു.എ.ഇയിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Top