ഓസ്‌ട്രേലിയയ്ക്ക് ആശ്വാസം; വാര്‍ണര്‍ ഫിറ്റാണ്

ഇംഗ്ലണ്ടിലെ കെന്നിംഗ്ടണ്‍ ഓവലില്‍ നടക്കുന്ന 12-ാം ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുന്ന നിലവിലെ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയക്ക് ആശ്വാസം. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ അഫ്ഗാനിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ കളിക്കും. പരിശീലനത്തിനിടെ വലതുകാലിലെ പേശിക്ക് പരിക്കേറ്റ വാര്‍ണര്‍ക്ക് അഫ്ഗാനിസ്ഥാനെതിരെയുള്ള ആദ്യ മത്സരത്തില്‍ കളിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ സംശയമായിരുന്നു.

എന്നാല്‍ ഫിറ്റ്നസ് ടെസ്റ്റിന് വിധേയനായ വാര്‍ണര്‍ അഫ്ഗാനിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ കളിക്കും എന്ന് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ് അറിയിച്ചത്. വാര്‍ണറുടെ ആദ്യ ഔദ്യോഗിക ഏകദിന മത്സമാണ് ഇത്.

പരിശീലനത്തിനിടെ പരിക്കേറ്റ വാര്‍ണര്‍ ഉടന്‍ തന്നെ ടീം ഫിസിയോയുടെ സഹായം തേടിയിരുന്നു. ഇതിനു പിന്നാലെ പൂര്‍ണമായും ഫിറ്റല്ലെങ്കില്‍ താരം കളിക്കില്ലെന്ന് കോച്ച് ജസ്റ്റില്‍ ലാംഗര്‍ അറിയിച്ചിരുന്നു.

Top