വിമാനക്കമ്പനികൾക്ക് ആശ്വാസം

ൽഹി :വിമാനക്കമ്പനികൾക്ക് ആശ്വാസമായി പുതിയ തീരുമാനവുമായി  കേന്ദ്ര വ്യോമയാന മന്ത്രാലയം. വിമാനക്കമ്പനികൾക്ക് കൂടുതൽ സർവീസ് നടത്താൻ അനുമതി നല്‍കി. നേരത്തെ 60 ശതമാനമായിരുന്നത് 70 ശതമാനമാക്കി ഉയർത്തി. ഇതോടെ കോവിഡിന് മുൻപത്തെ വിമാന സർവീസുകളിൽ 70 ശതമാനം ഓപ്പറേറ്റ് ചെയ്യാനാവും.

മെയ് 25നാണ് ആഭ്യന്തര വിമാന സർവീസ് തുറന്നത്. 30000 യാത്രക്കാരുടെ കപ്പാസിറ്റിയാണ് അന്നുണ്ടായിരുന്നത്. നവംബർ എട്ടായപ്പോഴേക്കും അത് 2.06 ലക്ഷമായി ഉയർത്തിയെന്ന് വ്യോമയാന മന്ത്രി എച്ച് എസ് പുരി പറഞ്ഞു. പുതിയ പരിഷകാരം വന്നതോടെ ഇതോടെ ആഴ്ചയിൽ 2100 അധിക സർവീസുകൾ രാജ്യത്തിനകത്ത് നടത്താൻ വിമാനക്കമ്പനികൾക്ക് സാധിക്കും.

Top