ആശ്വാസദിനം; ജാര്‍ഖണ്ഡില്‍ ഇന്ന് ഒരൊറ്റ കൊവിഡ് മരണം പോലും രേഖപ്പെടുത്തിയില്ല

റാഞ്ചി: കൊവിഡ് രണ്ടാം തരംഗ ഭീതിയില്‍ നില്‍ക്കുന്ന ജാര്‍ഖണ്ഡില്‍ ഇന്ന് ഒരൊറ്റ കൊവിഡ് മരണം പോലും സ്ഥിരീകരിച്ചില്ല. ഇന്ന് സംസ്ഥാനത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 239 പേര്‍ക്കാണ്. ഇതോടെ സംസ്ഥാനത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,43,304 ആയി. സംസ്ഥാനത്ത് നിലവില്‍ 3,966 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 5,082 പേരാണ് മരിച്ചത്.

ജൂണ്‍ 17 വരെയാണ് സംസ്ഥാനത്ത് ലോക്ഡൗണ്‍ സമാനമായ നിയന്ത്രണങ്ങള്‍ നിലവിലുള്ളത്. ഈസ്റ്റ് സിന്‍ഘും ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. 51 കോവിഡ് കേസുകളാണ് ഞായറാഴ്ച ഈ ജി്‌ലയില്‍ മാത്രം സ്ഥിരീകരിച്ചത്. റാഞ്ചിയില്‍ 27, ഹസാരിബാഗില്‍ 23 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.

 

Top