കുട്ടനാട്ടില്‍ വ്യാപകമായ മടവീഴ്ച; നിരവധി വീടുകള്‍ വെള്ളത്തിലായി

ആലപ്പുഴ: കുട്ടനാട്ടില്‍ വ്യാപകമായ മടവീഴ്ചയെ തുടര്‍ന്ന് മൂന്നു പാടശേഖരങ്ങള്‍ വെള്ളത്തിനടിയിലായി.

തുടര്‍ന്ന് നിരവധി വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്. ഇവിടെയുള്ള ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്.

വെള്ളത്തിന്റെ വരവ് കൂടിയതോടെയാണ് കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്ന് തുടങ്ങിയത്. ആലപ്പുഴ-ചങ്ങനാശേരി എസി റോഡില്‍ വെള്ളം കയറിയതിനാല്‍ കെഎസ്ആര്‍സി സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

Top