നിലമ്പൂരിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കും: ഉറപ്പ് നല്‍കി എ.കെ ബാലന്‍

ak balan

നിലമ്പൂര്‍: ഉരുള്‍പ്പൊട്ടലില്‍ കനത്ത നാശം വിതച്ച കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ മന്ത്രി എ കെ ബാലന്‍ സന്ദര്‍ശിച്ചു.

നിലമ്പൂരിലെ മുഴുവന്‍ ദുരിതബാധിതരെയും പുനരധിവസിപ്പിക്കുമെന്നും ഇതിന് സര്‍ക്കാരിന്റെ കൈവശമുള്ള ഭൂമി ഉപയോഗപ്പെടുത്തുമെന്നും എ കെ ബാലന്‍ പറഞ്ഞു.

ആദിവാസികള്‍ക്ക് വനാവകാശ നിയമപ്രകാരമുള്ള 500 ഏക്കര്‍ ഭൂമിയിലും മറ്റുള്ളവര്‍ക്ക് മുണ്ടേരി ഫാമിലെ ഭൂമി ഉപയോഗപ്പെടുത്താനുമുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കവളപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് ജിപിആര്‍ സംവിധാനം ഉപയോഗിച്ചാണ് നടത്തുന്നത്.

Top