ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമം; ആറംഗ സംഘം പിടിയില്‍

arrest

മലപ്പുറം: മഴക്കെടുതിയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അനുമതിയില്ലാതെ പകര്‍ത്താന്‍ ശ്രമിച്ച ആറംഗ സംഘത്തെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. മലപ്പുറം ജില്ലയിലാണ് സംഭവം.

ജില്ലയിലെ പൊന്നാനി എ വി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പില്‍ സഹായവുമായി എത്തിയ ശ്രീനാരായണ സേവാ സംഘം പ്രവര്‍ത്തകരാണ് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അനുമതിയില്ലാതെ പകര്‍ത്തിയത്. നഗരസഭാ സെക്രട്ടറി നല്‍കിയ പരാതിയില്‍ പോലീസ് ആറ് പേര്‍ക്കുമെതിരെ കേസെടുത്തു.

Top