ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ്; ഓമനക്കുട്ടനെതിരെയുള്ള പരാതി പിന്‍വലിക്കാന്‍ നിര്‍ദ്ദേശം

ആലപ്പുഴ: ആലപ്പുഴയിലെ ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയ സിപിഎം പ്രാദേശിക നേതാവ് ഓമനക്കുട്ടനെതിരെ എടുത്ത പരാതി പിന്‍വലിക്കാന്‍ തീരുമാനമായി.

സിപിഎം ചേര്‍ത്തല കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗമാണ് ഓമനക്കുട്ടന്‍. പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ ഓമനക്കുട്ടന്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ സഹായിക്കുകയായിരുന്നു ഓമനക്കുട്ടന്‍ ചെയ്തതെന്നാണ് പാര്‍ട്ടി വ്യക്തമാക്കുന്നത്. ഓമനക്കുട്ടനെതിരെ പരാതിയില്ലെന്ന് ക്യാമ്പ് അംഗങ്ങളും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

സിവില്‍ സപ്ലൈസ് ഡിപ്പോയില്‍ നിന്ന് ക്യാമ്പിലേക്ക് ഭക്ഷ്യസാധനങ്ങള്‍ കൊണ്ടു വരാനുള്ള വണ്ടിക്ക് വാടക നല്‍കുവാന്‍ പിരിവ് നടത്തിയെന്നായിരുന്നു ഓമനക്കുട്ടനെതിരെയുണ്ടായ ആരോപണം.

Top