relief band neuro wave wrist band

ദൂരയാത്രകള്‍ പോകുന്നത് എല്ലാവര്‍ക്കും വളരെ ഇഷ്ടമുള്ള കാര്യമാണ് എന്നാല്‍ പലപ്പോഴും ആളുകള്‍ യാത്ര പോകുന്നതില്‍ നിന്നും പിന്‍മാറി നില്‍ക്കുന്നതിന്റെ പ്രധാന കാരണം ഛര്‍ദിയെ പേടിച്ചാണ്‌ ഇനി മുതല്‍ അങ്ങനെയുള്ളവര്‍ക്ക് സന്തോഷത്തോടെയും സമാധാനത്തോടെയും യാത്ര ചെയ്യാം.

റിലീഫ് ബാന്‍ഡ് ന്യൂറോവേവ് എന്ന റിസ്റ്റ്ബാന്‍ഡ് ആണ് മോണിങ് സിക്ക്‌നെസും മോഷന്‍ സിക്ക്‌നെസും വഴിയുണ്ടാവുന്ന ഓക്കാനവും ഛര്‍ദിയും തടയുന്ന റിസ്റ്റ്ബാന്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്.

കൈത്തണ്ടയിലെ നാഡികള്‍ വഴി പ്രത്യേക ഫ്രീക്വന്‍സിയിലുള്ള തരംഗങ്ങള്‍ ഉണര്‍ത്തി ഓക്കാനത്തെ തടയാന്‍ കഴിയുമെന്നാണ് റിസ്റ്റ് ബാന്‍ഡ് ഉപജ്ഞാതാക്കള്‍ അവകാശപ്പെടുന്നത്.

ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും ആശ്വാസകകരംതന്നെയാണ്‌ റിസ്റ്റ്ബാന്‍ഡ്.ഏകദേശം 10,000 രൂപയാണ് റിസ്റ്റ് ബാന്‍ഡിന്റെ വില .

Top