പത്തനംതിട്ട: ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയ സംഭവത്തില്‍ തിരുവല്ല ഭൂരേഖ തഹസില്‍ദാര്‍ ചെറിയാന്‍ വി. കോശിയെ സസ്‌പെന്‍ഡ് ചെയ്തു. കളക്ടര്‍ പി.ബി. നൂഹാണ് തഹസില്‍ദാറെ സസ്‌പെന്‍ഡ് ചെയ്തത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാതിരിക്കുകയും കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തുകയും ചെയ്തു എന്ന കാരണത്താലാണ് തഹസീല്‍ദാറെ സസ്‌പെന്‍ഡ് ചെയ്തത്.