റിലയന്‍സ് ജിയോ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ സാധ്യത

ന്ത്യയിലെ മുന്‍നിര ടെലികോം നെറ്റ്  വര്‍ക്ക് കമ്പനിയായ റിലയന്‍സ് ജിയോ റീചാര്‍ജ് പ്ലാനുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിയോ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നേടിയ ലാഭത്തിന്റ കണക്കുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഇത്തരമൊരു സാധ്യത പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ റിലയന്‍സ് ജിയോയുടെ അറ്റദായം 3,508 കോടി രൂപയായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 15.2 ദശലക്ഷം ഉപഭോക്താക്കളാണ് റിലയന്‍സ് ജിയോയില്‍ ചേര്‍ന്നത്. ഇത് നേരത്തെ നടത്തിയ താരിഫ് വര്‍ധയ്ക്ക് മുമ്പ് ചേര്‍ത്ത ഉപയോക്താക്കളുടെ എണ്ണത്തേക്കാള്‍ കുറവാണ്. 25 ദശലക്ഷം ഉപയോക്താകതാക്കളെയാണ് 2019 ഡിസംബറിന് മുമ്പുള്ള പാദത്തില്‍ ജിയോ നെറ്റവര്‍ക്കിലേക്ക് ചേര്‍ത്തത്. പിന്നീട് ഇത് കുറയുകയായിരുന്നു. എആര്‍പിയു 138 രൂപയായി കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 151 രൂപയായിരുന്നു എആര്‍പിയു.

 

 

Top