ജിയോഫോൺ ഉപയോക്താക്കൾക്ക് സൗജന്യ കോളുകൾ

റിലയൻസ് ജിയോ  ജിയോഫോൺ ഉപഭോക്താക്കൾക്കായി  പുതിയ ഓഫർ അവതരിപ്പിച്ചു.  സൗജന്യ ടോക്ക് ടൈം നൽകുന്ന ഓഫറാണ് കമ്പനി പ്രഖ്യാപിച്ചത്. 300   മിനിറ്റ് സൗജന്യ കോളുകളാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. കൊവിഡ്-19 പകർച്ചവ്യാധിക്കെതിരെ ഇന്ത്യ പോരാടുന്ന സമയത്താണ് ഈ പ്രഖ്യാപനം വരുന്നത് എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയിലെ 2ജി,3ജി ഉപയോക്താക്കളെ 4ജി നെറ്റ്വർക്കിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവും ഈ ഓഫറിനുണ്ട്.

കൊറോണ വൈറസിന്റെ രണ്ടാം തരംഗം ശക്തമാകുമ്പോൾ പല ഇടങ്ങളിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ അവസരത്തിലാണ് 100 ദശലക്ഷം ജിയോഫോൺ ഉപഭോക്താക്കളെ സഹായിക്കുന്നതിന് കമ്പനി പുതിയ ഓഫർ കൊണ്ടുവന്നിരിക്കുന്നത്. എല്ലാ ഉപയോക്താക്കൾക്കും മൊബൈൽ നമ്പറുകൾ റീചാർജ് ചെയ്യാത്തവർക്കും ഔട്ട്‌ഗോയിങ് കോളുകൾ  സൗജന്യ മായി ലഭിക്കും. ദിവസവും 10 മിനുറ്റ് വീതം മാസത്തിൽ 300 മിനിറ്റ് സൗജന്യ കോളാണ് ജിയോഫോൺ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.

Top